# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DQMZ0TVk-w3
- **Gondola URL:** https://gondola.cc/posts/63476420-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/143f0c7008.jpg
- **Posted:** 2025-10-24T13:35:47.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

Well Played and Well Left പിയൂഷ് പാണ്ഡെ 

ഇന്ത്യൻ പരസ്യരംഗത്തെ കുലപതി പിയുഷ് പാണ്ഡെ ഇന്ന് നമ്മളോട് വിടപറഞ്ഞു. ഫെവിക്കോൾ കാഡ്ബറീസ് പൾസർ തുടങ്ങി ആയിരക്കണക്കിന് പരസ്യങ്ങളുടെ ആശയങ്ങൾ ഒപ്പം ആ പരസ്യങ്ങൾ നേടിയ ഒട്ടേറെ അന്താരാഷ്‌ട്ര അവാർഡുകളും വലിയ മീശയുള്ള ആ രാജസ്ഥാൻകാരനെ പരസ്യങ്ങളേ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ഓർമയായി നിലനിൽക്കും. 

പരസ്യരംഗത്തെത്തുന്നതിന് മുൻപ് മികച്ച ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു പിയുഷ്. അതൊരു ഹോബി മാത്രമായിരുന്നില്ല, രാജസ്ഥാൻ രഞ്ജി ടീമില് വേണ്ടി ഫസ്റ്റ്ക്ലാസ് മാച്ചുകൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. ഒരു ക്രിക്കറ്റു കളിക്കാരൻ എന്ന നിലയിൽ താൻ പഠിച്ച പാഠങ്ങളും ക്രിക്കറ്റ് ടീമിനൊപ്പം താൻ നടത്തിയ യാത്രകളുമാണ് തനിക്ക് പരസ്യരംഗത്ത് വിജയിക്കാൻ ഏറ്റവും കരുത്തായി മാറിയതെന്ന് പലയിടത്തും പിയുഷ് പാണ്ഡെ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് നിന്ന് അദ്ദേഹം പഠിച്ച ഏറ്റവും വലിയ ഒരു പാഠം ഞാനും എൻറെ പ്രൊഫഷണൽ കരിയറിലും വ്യക്തിജീവിതത്തിലും പലപ്പോഴും ഒരു വേദവാക്യം പോലെ പാലിച്ചു വരാറുണ്ട്. ഒരു ബാറ്റ്സ്മാൻ, ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ബാറ്റർ, ഒരു പന്ത് അത് അർഹിക്കുന്ന രീതിയിൽ കളിച്ചാൽ അയാൾക്കൊപ്പം കളിക്കുന്ന ബാറ്ററും കമന്റേറ്ററുമെല്ലാം വെൽ പ്ലേയേഡ് എന്ന് പറയാറുണ്ട്, അത് പോലെത്തന്നെ ചില പന്തുകൾ കളിക്കാതെ ബാറ്റർ ലീവ് ചെയ്തു വിട്ടു കളയും, അപ്പോൾ ഇതേ ആളുകൾ തന്നെ വെൽ ലെഫ്റ്റ് എന്ന് ബാറ്ററെ അഭിനന്ദിക്കും. എല്ലാ പന്തും അടിച്ചു കളിക്കുന്നതിലല്ല പന്തിനെ മനസ്സിലാക്കി അത് അടിക്കാതെ വിടുന്നതും ഒരു മികച്ച കളിക്കാരൻ ചെയ്യേണ്ട ഒന്നാണ്. ആ പന്തിൽ ബാറ്റു വെക്കാൻ പോയാൽ സ്ലിപ്പിലോ ബൗണ്ടറിയിലോ ഒരു കാച്ചായി അയാളുടെ വിക്കറ്റ് നഷ്ടപ്പെടും എന്നുറപ്പാണ്. ഏതു പന്ത് കളിക്കണം, ഏത് പന്ത് കളിക്കാതെ വിടണം എന്നുള്ള ജഡ്ജ്‌മെന്റ് ആണ് അയാളെ മികച്ച കളിക്കാരൻ ആക്കുന്നത്. ക്രിക്കറ്റിലെ ഈ ഒരു സംഗതി പിയുഷ് പാണ്ഡെ തന്റെ അഡ്വെർടൈസിംഗ് കരിയറിലും കൃത്യമായി ഉപയോഗിച്ചിരുന്നു. ഏത് പ്രോജക്റ്റ് എടുക്കണം, ഏത് പ്രോജക്റ്റ് എടുക്കേണ്ടതില്ല, ഏത് ആശയം സ്വീകരിക്കണം ഏത് തള്ളിക്കയണം എന്ന ജഡ്ജ്‌മെന്റും തന്റെ ജഡ്ജ്‌മെന്റിൽ ഉള്ള കോൺഫിഡൻസുമാണ് അദ്ദേഹത്തെ ഒരു മഹാനായ പരസ്യക്കാരനാക്കി മാറ്റിയത്. 

വിട, പിയുഷ് പാണ്ഡെ.
#brandtalks #piyushpandey

## Stats

- **Views:** 11,302
- **Likes:** 1,255
- **Shares:** 0
- **Comments:** 32

## Tags

brandtalks, piyushpandey

---
Copyright (c) Gondola