# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DNA8exRzu_w
- **Gondola URL:** https://gondola.cc/posts/63476490-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/f4b132aeb4.jpg
- **Posted:** 2025-08-06T13:13:36.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

⁨	⁨	കൊല്ലം മുഴുവൻ സന്തോഷം...

കൊല്ലത്തുള്ള ആലിയാസ് ഇലക്ട്രോണിക്സിന് ഒരു ലോഞ്ച് കാമ്പെയിൻ ചെയ്യുമ്പോൾ അവരുടെ ഏജൻസിയായ ആഡ് സോമിയയുടെ ഉടമയും സുഹൃത്തുമായ ഹസ്സൻ ആദ്യം ആവശ്യപ്പെട്ടത് കൊല്ലം എന്നുള്ള പേര് വെച്ച് തന്നെയുള്ള ഒരു കിടിലൻ കാമ്പെയിൻ കാപ്‌ഷൻ വേണമെന്നായിരുന്നു. കൊല്ലമെന്നു കേട്ടാൽ നമ്മുടെയൊക്കെ ഉള്ളിൽ ആദ്യം ഓര്മ വരുന്നത് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലായിരിക്കും. അതിൽ നിന്ന് തന്നെയാണ് ഞാനും എഴുതി തുടങ്ങിയത്. കൊല്ലത്തിന് ഒരു വർഷം എന്ന അർഥം കൂടിയുള്ളത് കൊണ്ട് അത് കൂടി വരുന്ന വിധത്തിൽ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനായി കൊല്ലം വെച്ച് കുറെ കാപ്‌ഷൻസ് എഴുതി നോക്കി, കൊല്ലം തോറും, കൊല്ലം കൊള്ളാം, കൊലമാസ്സ് കൊല്ലം, നടേശാ കൊല്ലാണ്ടാ എന്ന് വരെ എഴുതി എഴുതിയിട്ടാണ് അവസാനം കൊല്ലത്തിലൊരിക്കലല്ല, ഇനി കൊല്ലം മുഴുവൻ സന്തോഷം, എന്ന  ഈ  കാപ്‌ഷനിൽ ലാൻഡ് ചെയ്യുന്നത്. കൊല്ലം എന്ന വാക്കിനെ ജില്ലയായും വർഷമായും കാണാൻ കഴിയുമെന്നതാണ് ഈ കാപ്‌ഷന്റെ ഒരു അഡ്വാന്റേജ്‌. ബ്രാൻഡിന്റെ പ്രൈമറി ടാർഗറ്റ് ഗ്രൂപപ്പായ  കൊല്ലം ജില്ലക്കാർക്ക്  കൊല്ലത്തിൽ ഒരിക്കലല്ല, കൊല്ലം മുഴുവനും ഓഫറുകളും ഡിസ്‌കൗണ്ടുകളും കിടിലൻ പ്രോഡക്ട് ചോയ്സുകളുമൊക്കെയായി ആലിയാസ് കൂടെയുണ്ട് എന്ന കസ്റ്റമർ ബെനഫിറ്റ് വളരെ ഡയറക്റ്റ് ആയിത്തന്നെ പറയാൻ ഈ ഒരൊറ്റ കാപ്‌ഷൻ കൊണ്ട് കഴിഞ്ഞു.

#brandtalks #campaign #advertising #copywritingtips #kollam #aliyas #adsomia 

‪‪@francisfavour‬‬⁩⁩

## Stats

- **Views:** 20,369
- **Likes:** 2,409
- **Shares:** 0
- **Comments:** 137

## Tags

kollam, campaign, aliyas, adsomia, brandtalks, advertising, copywritingtips

---
Copyright (c) Gondola