# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DMaXG9Vzk8p
- **Gondola URL:** https://gondola.cc/posts/63476521-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/b04f0b8b9f.jpg
- **Posted:** 2025-07-22T13:37:26.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

ലാലേട്ടൻ ഹിറ്റാ...ബ്രാൻഡോ? 

ഇന്ന് രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്ത് അയച്ച മെസേജ് കാണുന്നത്. മോഹൻലാലിന്റെ വൈറലായ പുതിയ പരസ്യം കണ്ടവർക്ക് ആ ബ്രാൻഡോ പ്രോഡക്റ്റോ ഓര്മയുണ്ടാകുമോ? ഇത് പോലെ പരസ്യവും സ്റ്റാറും ഓർമയിൽ ഉണ്ടാകുകയും ബ്രാൻഡ് മറന്നു പോകുകയും ചെയ്ത പരസ്യങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇ ഈ മെസേജ് കണ്ടപ്പോൾ ഒരു തമാശക്ക് ഓഫീസിലെ കുട്ടികളോടാണ് ആദ്യം ഈ ചോദ്യം ചോദിച്ചത്. 

അവരുടെ ഈ ഉത്തരങ്ങൾ കേട്ടപ്പോഴാണ് എന്ത് കൊണ്ട് ഓഫീസ് ബില്ഡിങ്ങിലും പരിസരത്തുമുള്ളവരോട് ഇതേ ചോദ്യം ചോദിക്കാം എന്ന് വിചാരിച്ചത്. 

ഈ ഉത്തരങ്ങൾ കേട്ടാൽ സത്യത്തിൽ ഇത്രയും വലിയ ഒരു ഇൻവെസ്റ്റ്‌മെന്റ് നടത്തിയത് ഈ  ബ്രാൻഡിന് നഷ്ടമായോ എന്ന തോന്നലുണ്ടായേക്കാം. എന്നാൽ അതങ്ങനെയല്ല, ഒരു പരസ്യം  തവണ പല മാധ്യമങ്ങളിൽ പലയിടങ്ങളിൽ നിരന്തരമെന്നോണം ആളുകളിലെത്തുമ്പോഴാണ് പരസ്യത്തിന്റെ രസത്തിനപ്പുറം ആ ബ്രാന്ഡിനെക്കൂടി ആളുകൾ തിരിച്ചറിയാൻ പോകുന്നത്. ഏറെക്കാലം മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്ന മോഹൻലാലിന്റെ ഈ  ജ്വല്ലറി പരസ്യം കണ്ടവരിൽ പലരും ഇത് മലബാർ ഗോൾഡിന്റേത് പരസ്യമല്ലേ എന്ന് ചോദിച്ചതും അത് കൊണ്ടാണ്. ഇത് പോലെ കല്യാൺ സിൽക്സിന്റെ പരസ��യങ്ങളുടെ മുഖമായ പ്രിത്വിരാജ് അസറ്റ് ഹോംസിന്റെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ ആ പരസ്യ ബോർഡുകൾ ആദ്യം കണ്ട പലരും അത് കല്യാൺ സിൽക്സിന്റേതു തന്നെയാണ് എന്ന് കരുതിയത് ഞങ്ങൾ ഏജൻസികളിൽ ചർച്ച ചെയ്യാറുണ്ട്. എന്തായാലും ഒരു കാര്യത്തിൽ സംശയം വേണ്ട.  കോടിക്കണക്കിന് രൂപ ചെലവാക്കി വലിയ താരങ്ങളെ വെച്ചു  ചെയ്യുന്ന പല വൻ പരസ്യങ്ങളും പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്ന ഈ കാലത്ത്. വിസ്‌മേര എന്ന ബ്രാൻഡിന് സ്വപ്നതുല്യമായ ലോഞ്ച് ആണ് മോഹൻലാലിനെ നായകനാക്കി പ്രകാശ് വർമ്മ ചെയ്ത ഈ പരസ്യം സമ്മാനിച്ചിരിക്കുന്നത്.

#brandtalks #mohanlal #prakashvarma #vinsmera #adfilm #campaign 

@francisfavour

## Stats

- **Views:** 107,513
- **Likes:** 5,799
- **Shares:** 0
- **Comments:** 192

## Tags

prakashvarma, campaign, vinsmera, adfilm, mohanlal, brandtalks

---
Copyright (c) Gondola