# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DMK8GPhTn88
- **Gondola URL:** https://gondola.cc/posts/63476627-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/ad5a46d2d8.jpg
- **Posted:** 2025-07-16T13:50:25.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

ലോകത്തിലെ ആദ്യ വൈറൽ ക്യാംപെയിൻ 

നല്ല ഉരുളൻ കല്ല്. ഈ കല്ല് പാക്കറ്റിലാക്കി വിറ്റാൽ കോടികൾ സമ്പാദിക്കാൻ പറ്റുമോ? പറ്റുമെന്ന് തെളിയിച്ച ഒരാളുണ്ട്. 1970കളിൽ അമേരിക്കയിൽ പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന ഗാരി റോസ് ഡാൽ എന്ന കോപ്പി റൈറ്റർ. ഒരിക്കൽ ഗാരിയും കൂട്ടുകാരും ബാറിലിരുന്ന് അവരുടെ പെറ്റ്സിൻറെ പ്രശ്നങ്ങളെപ്പറ്റി  സംസാരിക്കുകയായിരുന്നു. വീട്ടിൽ അപ്പിയിട്ടു വെക്കുന്നു, രോമം കൊഴിഞ്ഞു ഡ്രസ്സിലും ഫുഡിലുമൊക്കെ വീഴുന്നു, കുളിപ്പിക്കാൻ നോക്കിയാൽ കടിക്കുന്നു അങ്ങനെ നൂറായിരം പ്രശ്നങ്ങൾ. ഇത് കേട്ടിരുന്ന ഗാരി ഒരു കാര്യം പറഞ്ഞു, എന്റെ പെറ്റാണ് പെർഫെക്റ്റ് പെറ്റ്. അത് കുളിപ്പിക്കണ്ട, ഗ്‌റൂം ചെയ്യണ്ട, നടക്കാൻ കൊണ്ട് പോകണ്ട, അപ്പി കോരിക്കളയണ്ട, അതേത് പെറ്റെന്നായി കൂട്ടുക്കാർ? തന്റെ പെറ്റാണ് റോക്ക്, റോക്ക് എന്നത് നായയുടെയോ പൂച്ചയുടെയോ പേരാണോ എന്നായി അവരുടെ ചോദ്യം. അതൊന്നുമല്ല, എന്റെ പെറ്റ് നായയും പൂച്ചയുമൊന്നുമല്ല അതൊരു റോക്ക്, വെറും കല്ല്. ഈ ഭ്രാന്തൻ ഉത്തരം കേട്ട് കൂട്ടുകാർ കളിയാക്കി ചിരിച്ചെങ്കിലും ഗാരിയുടെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടിയ മോമെന്റ്റ് ആയിരുന്നു അത്. ഗാരിയുടെ അഡ്വെർടൈസിങ് ബുദ്ധി ഉണർന്നു. എന്ത് കൊണ്ട് കല്ലിനെ ഒരു പെറ്റ് ആക്കിക്കൂടാ. ഉടൻ തന്നെ മെക്സിക്കോയിലെ റൊസാരിറ്റോ ബീച്ചിൽ നിന്ന് വെറും കല്ലിന് ഒരു പൈസ നിരക്കിൽ ഗാരി കുറച്ചു കല്ല് സംഘടിപ്പിച്ചു. അതിന് പെറ്റ് റോക്ക് എന്ന് പേരും കൊടുത്തു ഒരു കിടിലൻ കാർഡ് ബോക്സിൽ സാധാരണ പെറ്റ്സിന്റെ ബോക്സുകൾ പോലെ ഹോൾസ് ഇട്ടു പാക്ക് ചെയ്തു മാർക്കറ്റിൽ വില്പനക്കെത്തിച്ചു. വില ഏകദേശം നാല് ഡോളർ. ഇപ്പോൾ ലോകം ലാബുബുവിന് പിന്നാലെ പായുന്നത് പോലെ ആദ്യം ഇതെന്തൊരു മണ്ടൻ ഐഡിയ ആണെന്ന് പരിഹസിച്ചവർ തന്നെ ഈ പെറ്റ് റോക്ക് വാങ്ങി വീട്ടിൽ കൊണ്ട് പോകാൻ തുടങ്ങി. വെറും മൂന്ന് സെന്റ് മാത്രം ചെലവുള്ള ഈ പെറ്റ് റോക്കിനെ  നാല് ഡോളറിന് വിറ്റു മാസങ്ങൾക്കുള്ളിൽ ഗാരി ഡാൽ കോടീശ്വരനായി. ഈ പ്രോഡക്റ്റിനെ വൈറൽ ആക്കി മാറ്റിയതിൽ ഗാരിയുടെ കോപ്പി റൈറ്റിങ് ബുദ്ധിക്കും വലിയ പങ്കുണ്ടായിരുന്നു. ഈ കല്ല് അടങ്ങിയത് ബോക്സിൽ 32 പേജുള്ള ഒരു പെറ്റ് ട്രെയിനിങ് ബുക്ക് ലെറ്റ് കൂടി ഗാരി ഉൾപ്പെടുത്തിയിരുന്നു. അതിൽ ഓരോ പേജിലും ഈ പെറ്റ് റോക്കിനെ എങ്ങനെ ഇരുത്താനും തലകുത്തിമറിയാനുമൊക്കെ പഠിപ്പിക്കാമെന്നുള്ള ഇൻസ്ട്രക്ഷൻസ് ആയിരുന്നു. സംഗതി ആറു മാസക്കാലത്തോളമേ ഈ പെറ്റ് റോക്ക് ബ്രാൻഡിന് ആയുസ്സുണ്ടായുള്ളൂ എങ്കിലും ആ സമയം മതിയായിരുന്നു ലോകത്തെ ആദ്യത്തെ വൈറൽ കാമ്പെയിനുകളിലൊന്നായി പെറ്റ് റോക്ക് മാറാൻ.

#brandtalks #viralcampaign #seventies #garydahl #petrock #pets 

 @francisfavour

## Stats

- **Views:** 1,252
- **Likes:** 500
- **Shares:** 0
- **Comments:** 12

## Tags

garydahl, seventies, viralcampaign, pets, brandtalks, petrock

---
Copyright (c) Gondola