# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DLfLoHRzCgl
- **Gondola URL:** https://gondola.cc/posts/63476629-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/8da6c244af.jpg
- **Posted:** 2025-06-29T14:00:33.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

ലാലേട്ടന്റെ കാറും എന്റെ പേനയും….

ഒരു ബന്ധവുമിലാത്ത രണ്ടു കമ്പനികൾ. ഒരെണ്ണം ഉണ്ടാക്കുന്നത് പേനയും പെൻസിലും മറ്റേത് നല്ല കിടിലൻ കാറുകളും എസ് യൂ വികകളും. ഒരു പക്ഷെ കാർ നിർമിക്കുന്ന കമ്പനിയുടെ പേരാകും നമുക്ക് കൂടുതൽ പരിചയം ഉണ്ടാകുക. മലയാളിയുടെ ഓർമയിൽ ഇപ്പോഴും മങ്ങാതെ നിൽക്കുന്ന പാജേറോ എന്ന എസ് യൂ വി ഉണ്ടാക്കുന്ന മിത്സുബിഷി മോട്ടോർസ്. എന്നാൽ ഇതേ പേരിലുള്ള മറ്റൊരു കമ്പനി നിർമിക്കുന്ന ഒരു പ്രോഡക്റ്റ് നിങ്ങളെപ്പോലെത്തന്നെ എന്റെയും ഫേവറിറ്റ് പ്രോഡക്റ്റ് ആണ്. ഗൾഫിൽ നിന്ന് കസിൻസ് വരുമ്പോൾ സമ്മാനമായി തരാറുള്ള ഈ പേന. യൂണി ബോൾ ഐ. ഇത് ഇപ്പോൾ നമ്മുടെ നാട്ടിലെ സൂപ്പറ് മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. ഇതുണ്ടാക്കുന്ന കമ്പനിയുടെ പേരും മിത്സുബിഷി എന്ന് തന്നെയാണ്. ദാ കണ്ടില്ലേ മിത്സുബിഷി പെന്സില് കമ്പനി ലിമിറ്റഡ്. കഴിഞ്ഞിട്ടില്ല, രണ്ടു കമ്പനികളുടെയും ഉത്ഭവം ജപ്പാനിൽ നിന്നാണെന്നല്ലാതെ തമ്മിൽ മറ്റ് യാതൊരു ബന്ധവും ഇല്ലാത്ത ഈ രണ്ടു കമ്പനികളുടെയും പേര് മാത്രമല്ല ലോഗോയും ഒന്ന് തന്നെയാണ്. അതെങ്ങനെ എന്നല്ലേ? 1887 ൽ നിരോക്കു മസാക്കി എന്ന ബിസിനസ്സുകാരൻ സ്ഥാപിച്ച കമ്പനിയാണ് മിത്സുബിഷി പെൻസിൽ കമ്പനി. 1903ൽ അദ്ദേഹം നമുക്കെല്ലാം സുപരിചിതമായ മിത്സുബിഷിയുടെ ത്രീ ഡയമണ്ട് ലോഗോയുടെ ട്രേഡ് മാർക്ക് എടുത്തു. മിത്സുബിഷി എന്ന വാക്കിന്റെ അർഥം തന്നെ മൂന്ന് വജ്രങ്ങൾ എന്നാണ്. മിത്സു എന്നാൽ മൂന്നും, ബിഷി എന്നാൽ ഡയമണ്ട് ഷേപ്പിലുള്ള വാട്ടർ ചെസ്റ്റ് നട്ടുകൾ അതായത് നമ്മുടെ നാട്ടിൽ വെള്ളത്തിൽവളരുന്ന താപ്പോൾ, കൂഴക്കിഴങ് എന്നൊക്ക പറയുന്ന സംഗതിയാണ്. എന്നാൽ 1870ൽ യറ്റാരോ ഇവാസാക്കി സ്ഥാപിച്ച മിത്സുബിഷി ഗ്രൂപ്പിൻറെ  ഒരു സംരംഭമാണ് 1970ലാണ്  കാർ കമ്പനിയായ മിത്സുബിഷി മോട്ടോർസ്. അതിന്റെ ലോഗോ ഉണ്ടാകുന്നത് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇവാസാക്കിയുടെ വംശമായ ടോസ ക്ളാനിലെ രണ്ടു കുടുംബങ്ങളുടെ കാമോൺ അധികാര ചിഹ്നങ്ങളിൽ നിന്നാണ്. ഇവാസാക്കിയുടെ  ചിഹ്നമായ മൂന്ന്  വാട്ടർ ചെസ്റ്റ് നട്ട് ഇലകളും ടോസാ വംശത്തിലെ തന്നെ പ്രബലരായ യമനൊച്ചി കുടുംബത്തിന്റെ മൂന്ന് ഓക്ക് ട്രീ ഇലകളുമാണ് മിത്സുബിഷി മോട്ടോഴ്സിന്റെ ലോഗോയുടെ ആധാരം. ഒരേ പേരും ഒരേ ലോഗോയും ഉള്ള രണ്ടു വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന രണ്ടു വ്യത്യസ്‍ത കമ്പനികൾ ആണെങ്കിലും ഒരു കാര്യത്തിൽ ലോകത്തിന് അവരെക്കുറിച്ചു ഒറ്റ ഒരേ അഭിപ്രായമാണ്. കാറായാലും പേനയായാലും രണ്ടു കമ്പനികളുടെയും പ്രൊഡക്ടുകൾ കിടിലനാണ്

#brandtalks #mitsubishi #pajero #uniball #japan #cars #pen #logo #brandname

## Stats

- **Views:** 361
- **Likes:** 515
- **Shares:** 0
- **Comments:** 5

## Tags

pen, brandtalks, japan, pajero, mitsubishi, uniball, brandname, logo, cars

---
Copyright (c) Gondola