# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DLSXLeKzwJ8
- **Gondola URL:** https://gondola.cc/posts/63476630-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/aff05b12cf.jpg
- **Posted:** 2025-06-24T14:31:14.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

നസ്ലന്റെ ഷൂസും ബ്രൂസ് ലീയുടെ ഇടിയും

പ്രേമലുവിൻറെ രണ്ടാം ഭാഗം നസ്ലൻ ഉപേക്ഷിച്ചു , ഇനി ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു ഓൺലൈൻ സിനിമാ പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ അതിഭയങ്കര ചർച്ചകൾ നടക്കുമ്പോൾ ആ റൈറ്റ് അപ്പുകളുടെ കൂടെ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ആണിത്. അതിൽ നസ്ലൻ ധരിച്ചിരിക്കുന്ന ഷൂസിൻറെ ഡിസൈനിൽ നിന്ന് നിങ്ങളിൽ പലർക്കും ആ ബ്രാൻഡ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച സ്നീക്കർ ബ്രാൻഡ്ഡുകളിൽ ഒന്നായ ഏസിക്സ്ന്റേതാണ് ഈ ഷൂ. നൈക്കിയുടെ സ്വൂഷ് ലോഗോ പോലെ പ്യൂമയുടെ കുതിച്ചു ചാടും പ്യൂമയെപ്പോലെതന്നെ പ്രശസ്തമാണ് എസിക്സിന്റെ മെക്സിക്കൻ ലൈൻ എന്നറിയപ്പെടുന്ന ഈ ഡിസൈൻ പാറ്റേൺ. ഓരോ നാല് വർഷത്തിലും പുതിയ ഡിസൈനുകൾ അവതരിപ്പിക്കുന്ന പതിവുള്ള ജാപ്പനീസ് ഷൂ ബ്രാൻഡായ ഓണിറ്റ്സുക 1966ൽ പുറത്തിറക്കിയ ഡിസൈനാണ് ഈ മെക്സിക്കൻ ലൈൻസ്. ഇതേ ഓണിറ്റ്സുക തന്നെയാണ് പിന്നീട് 1977 ഏസിക്സ് എന്ന ബ്രാൻഡായി മാറുന്നത്. ഒറ്റ നോട്ടത്തിൽ BASICS ലെ ബി മിസ്സായിപ്പോയതാണോ എന്ന് തോന്നിപ്പിക്കുന്ന പേരാണെങ്കിലും ASICS എന്നത് യഥാർത്ഥത്തിൽ  Anima Sana In Corpore Sano എന്ന ലാറ്റിൻ വാചകത്തിന്റെ ചുരുക്കെഴുത്താണ്  a sound mind in a sound body എന്നാണ് അതിന്റെ അർഥം. എസിക്സ്  എന്ന  ബ്രാൻഡിനെ സ്നീക്കർ ഫാൻസിന്റെ  പ്രിയപ്പെട്ട ബ്രാൻഡാക്കി മാറ്റിയതിന് പിന്നിൽ സിനിമാപ്രേമികളും മാർഷ്യൽ ആർട്സ് പ്രേമികളും ഇപ്പോഴുമാരാധിക്കുന്ന ബ്രൂസ് ലീ എന്ന ആക്ഷൻ കിങ്ങിന് ഒരു വലിയ പങ്കുണ്ട്. സൂപ്പർ ഹിറ്റ് ആക്ഷൻ പടം ഗെയിം ഓഫ് ഡെത്തിൽ ബ്രൂസ് ലീയും പിന്നീട് കൾട്ട് ക്ളാസ്സിക് ആയി മാറിയ കിൽ ബില്ലിൽ ഉമാ തർമനും ഇതേ ഇതേ മെക്സിക്കൻ ലൈൻ ഡിസൈൻ ഉള്ള ഒനിറ്റ്സുക ടൈഗർ മെക്സിക്കോ 66 ആണ് ധരിച്ചിരുന്നത്.

#brandtalks #asics #onitsuka #onitsukatiger #brucelee #umathurman #killbill 

@francisfavour

## Stats

- **Views:** 734
- **Likes:** 1,250
- **Shares:** 0
- **Comments:** 20

## Tags

brucelee, umathurman, asics, onitsuka, onitsukatiger, killbill, brandtalks

---
Copyright (c) Gondola