# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DKrq-bbz8qq
- **Gondola URL:** https://gondola.cc/posts/63476687-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/a85d7349b4.jpg
- **Posted:** 2025-06-09T13:56:17.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

മനോരമ ന്യൂസിൻറെ പുതിയ മുഖം

ഇന്ന് മനോരമ ന്യൂസ് കണ്ടവർക്കെല്ലാം അവരുടെ വിഷ്വൽ ഐഡന്റിറ്റിയിൽ വന്ന പ്രകടമായ മാറ്റം ഒറ്റയടിക്ക് ശ്രദ്ധിച്ചിട്ടുണ്ടാകും. നിലവിലുള്ള ഐഡന്റിറ്റിയിലെ കോമ്പ്ലിക്കേഷനുകൾ വളരെ ഭംഗിയായി ഒഴിവാക്കി കാലാനുസൃതമായി പുതുക്കിപ്പണിത ലോഗോ മുതൽ ജാപ്പനീസ് ബെന്റോ ബോക്സ് ഡിസൈൻ സ്റ്റൈലിൽ രൂപകൽപന ചെയ്തെടുത്ത പുതിയ വാർത്താ സ്ക്രീൻ വരെയുള്ള എലെമെന്റുകൾ മനോരമ ന്യൂസിൻറെ പുതിയ വിഷ്വൽ ഐഡന്റിറ്റിയെ ഇപ്പോൾ നിലവിലുള്ള മലയാളം വാർത്താ ചാനലുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ബി ബി സി ബ്രോഡ് കാസ്റ്റ് സിസ്റ്റം ഡി ഡബ്ള്യൂ ന്യൂസ് തുടങ്ങിയ പ്രശസ്ത ബ്രോഡ്കാസ്റ്റ് ബ്രാൻഡുകളുടെ വിഷ്വൽ ഐഡന്റിറ്റി വർക്കുകൾ ചെയ്ത ട്വിൻ  അസോസിയേറ്റ്സിൻറെ സാരഥികളായ ഇയാൻ വേംലൈറ്റനും ഏമി ജോൺസുമാണ്  മനോരമ ന്യൂസിന്റെ ഈ പുതിയ വിഷ്വൽ ഐഡൻറിറ്റിക്ക് പിന്നിൽ. ബിബിസിയിൽ ജോലി ചെയ്യുന്ന കാലത്ത് കണ്ടുമുട്ടിയവരാണ് ഇയാനും ഏമിയും. 2004 മുതൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന അവർ ഒന്നിച്ച് 2018 യൂ കെ ആസ്ഥാനമാക്കി സ്ഥാപിച്ച ബ്രാൻഡിംഗ് കമ്പനിയാണ് ട്വിൻ അസോസിയേറ്റ്‌സ്. ഈ പേരിന് പിന്നിലും രസകരവുമായ കഥയുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇവർ ട്വിൻസൊന്നും അല്ലെങ്കിലും ഇവർ രണ്ടു പേരും അവരവരുടെ മാതാപിതാക്കൾക്കുണ്ടായ ഇരട്ടക്കുട്ടികളിൽ പെട്ടവരാണ്. ഇയാൻ ഐഡന്റിക്കൽ ട്വിൻ ആണെങ്കിൽ ഏമി ഫ്രറ്റേർണൽ ട്വിൻ ആണ്. ഇങ്ങനെ ഇരട്ടക്കുട്ടികളിൽ പെട്ടവരായതിനാൽ തന്നെ ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനാകാനായി ഒരു യൂണിക്‌ ഐഡന്റിറ്റി സൃഷ്ടിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി അവർക്കറിയാം എന്നാണ് ഇയാനും ഏമിയും അവകാശപ്പെടുന്നത്. മനോരമക്ക് വേണ്ടി മഴവിൽ മനോരമയുടെയും മനോരമ മാക്സിന്റെയും വിഷ്വൽ ഐഡന്റിറ്റികൾ ഡിസൈൻ ചെയ്തതും ഇതേ ട്വിൻ അസോസിയേറ്റ്‌സാണ് 

#brandtalks #rebranding #bentobox #twinassociates #manorama #manoramanewslive #manoramanews #mazhavilmanorama #manoramamax 

@francisfavour

## Stats

- **Views:** 415
- **Likes:** 907
- **Shares:** 0
- **Comments:** 36

## Tags

manoramanews, bentobox, twinassociates, manoramamax, rebranding, mazhavilmanorama, manorama, manoramanewslive, brandtalks

---
Copyright (c) Gondola