# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DKUfrDGT0Oj
- **Gondola URL:** https://gondola.cc/posts/63476735-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/83f04a24d1.jpg
- **Posted:** 2025-05-31T13:52:34.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

സിഗരറ്റ് വലിച്ചു ചത്ത കുതിരക്ക് അവാർഡ്!

ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധ ദിനമാണ്. സേ നോ ടു ടുബാക്കോ, ക്വിറ്റ് സ്‌മോക്കിങ്, സ്‌മോക്കിങ് കില്സ് എന്നൊക്കെ പറഞ്ഞു കുറെ പോസ്റ്ററുകളും ആഡ് ഫിലിമുകളും റീലുകളും ഇന്ന് മാത്രമല്ല, വര്ഷം മുഴുവനും നമ്മൾ കാണാറുണ്ട്. ഈ പരസ്യങ്ങളിൽ ഏറ്റവും ബെസ്റ്റ് ഏതാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ തെരെഞ്ഞെടുക്കുക ദാ ഈ പരസ്യമാണ്. ചത്തു കിടക്കുന്ന തൻറെ കുതിരയെ നോക്കി തലയിൽ കൈ വെച്ച് നിൽക്കുന്ന ഒരു കൗ ബോയ്. പിന്നെ ഒരു തലക്കെട്ടും. സെക്കന്റ് ഹാൻഡ് സ്‌മോക്ക് കിൽസ്. കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷന് വേണ്ടി പിയുഷ് പാണ്ഡെയുടെ നേതൃത്വത്തിൽ ഓ ആൻഡ് എം ചെയ്ത പരസ്യമാണിത്. ഒറ്റ നോട്ടത്തിൽ ഇതിന്റെ ഗുട്ടൻസ് പിടികിയിട്ടിയില്ലെങ്കിൽ സിഗരറ്റ് പരസ്യങ്ങളുടെ ചരിത്രത്തെക്കുറിച്ചു ഒരല്പം പറയേണ്ടി വരും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സിഗരറ്റ് ബ്രാൻഡുകളിൽ ഒന്നാണ് മാൾബറോ. മാൾബറോയുടെ എല്ലാ പരസ്യങ്ങളുടെയും കേന്ദ്ര കഥാപാത്രമാണ് കുതിരപ്പുറത്തു സഞ്ചരിക്കുന്ന ഒരു കൗബോയ്. കം ടു മാൾബറോ കൺട്രി എന്ന അവരുടെ പരസ്യവാചകവും ഈ കൗബോയ് കഥാപാത്രത്തെപ്പോലെത്തന്നെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സിഗരറ്റ് പരസ്യത്തിൽ നിന്ന് തന്നെയാണ് ഓ ആൻഡ് എം സിഗററ്റിനെതിരെയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരസ്യവും ഉണ്ടാക്കിയത്. എന്നും പാക്കറ്റ് കണക്കിന് സിഗരറ്റ് വലിക്കുന്ന കൗബോയുടെ സന്തത സഹചാരിയായ കുതിര പാസിവ് സ്മോക്കിങ്ങുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ചത്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ഒരൊറ്റ ഇമേജ് കൊണ്ട് ഈ പരസ്യം പറഞ്ഞത്. ഈ പരസ്യം ലോകത്തിലെ ഏറ്റവുംമികച്ച ആന്റി സ്‌മോക്കിങ് ആഡ് ആണെന്ന് വെറുതെ പറഞ്ഞതല്ല, കാനിൽ രണ്ടു ഗോൾഡൻ ലയൺ ലണ്ടൻ ഇന്റർനാഷ്ണൽ അവാർഡുകളിൽ രണ്ടു ഗ്രാൻഡ് പ്രൈസുകൾ, വൺ ഷോയിൽ സിൽവർ പെൻസിൽ ക്ലിയോ അവാർഡുകളിൽ ബ്രോൺസ് ഇങ്ങനെ ഒരു ലോഡ് അവാർഡുകളാണ് ഈ ഒരൊറ്റ പരസ്യം വാരിക്കൂട്ടിയത്.

#brandtalks #notobacco #quitsmoking #publicserviceannouncement #oandm #piyushpandey #cannesfilmfestival #clio #oneshow 

francisfavour

## Stats

- **Views:** 0
- **Likes:** 305
- **Shares:** 0
- **Comments:** 5

## Tags

notobacco, clio, quitsmoking, cannesfilmfestival, oandm, publicserviceannouncement, oneshow, brandtalks, piyushpandey

---
Copyright (c) Gondola