# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C4IC1RFBjvh
- **Gondola URL:** https://gondola.cc/posts/76971534-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/10209c8021.jpg
- **Posted:** 2024-03-05T08:22:13.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

5000 അമ്മമാർക്ക് 
സൗജന്യ ആരോഗ്യപദ്ധതിയുമായി വിപിഎസ് ലേക്ഷോർ 

Kochi - സംസ്ഥാനത്തെ 5000 അമ്മമാർക്ക് സൗജന്യ ഗർഭാശയ-മൂത്രാശയ രോഗനിർണയവുമായി  വിപിഎസ് ലേക്ഷോർ. ആരോഗ്യ ക്യാംപിലൂടെ കണ്ടെത്തുന്ന ഏറ്റവും അർഹരും ഉടനടി ചികിത്സ വേണ്ടതുമായ 500 സ്ത്രീകൾക്ക് സമ്പൂർണ ചികിത്സയും നൽകും. ആരോഗ്യപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 17ന് എറണാകുളത്തു നടക്കുമെന്ന് വിപിഎസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അറിയിച്ചു.

ആരോഗ്യപദ്ധതിയുടെ  ആദ്യഘട്ടത്തിൽ ,സംസ്ഥാനത്തെ  8  ജില്ലകളിലെ 2000 സ്ത്രീകൾക്ക് പരിശോധനകളും അവരിൽ ഏറ്റവും അർഹരും ഉടനടി ചികിത്സ വേണ്ടതുമായ 100  സ്ത്രീകൾക്ക് സമ്പൂർണ്ണ സൗജന്യ ചികിത്സയും നൽകുന്നു. ഡോ. ചിത്രതാര (ഗൈനക്ക് ഓങ്കോളജി) ഡോ. സ്മിത ജോയ് (ഗൈനക്കോളജി), ഡോ. കാർത്തി (യൂറോളജി) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ 8 ജില്ലകളിലാണ് വിപിഎസ് ലേക്ഷോർ ചികിത്സാ ക്യാമ്പും ബോധവൽക്കരണ ക്ലാസും ആദ്യം നടത്തുന്നത്. ആറുമാസം കൊണ്ട് പൂർത്തീകരിക്കുന്ന പ്രോജക്റ്റിന്റെ സമാപനം 'ഫ്രീഡം ത്രൂ ഹെൽത്ത്' (ആരോഗ്യത്തിലൂടെ സ്വാതന്ത്ര്യം) എന്ന പേരിൽ 2024 ഓഗസ്റ്റ് 15ന് ചികിത്സയിലൂടെ സുഖം പ്രാപിച്ച എല്ലാ അമ്മമാരുടെയും സാന്നിധ്യത്തിൽ കൊച്ചി വിപിഎസ് ലേക്ഷോറിൽ  നടത്തപ്പെടും.

ഈ ചികിത്സാ പദ്ധതിക്ക് വിപിഎസ് ലേക്ഷോറിനൊപ്പം 8 സർക്കാരിതര സംഘടനകൾ (എൻജിഒ), തദ്ദേശീയമായ സഹകരണത്തിന് സ്കൂളുകൾ, പള്ളികൾ, അമ്പലങ്ങൾ എന്നിവയുടെ ഓഡിറ്റോറിയങ്ങൾ, ഗവൺമെൻറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സംഘടനകൾ, മാധ്യമങ്ങൾ, പ്രമുഖ സാമൂഹിക രാഷ്ട്രീയ  നേതാക്കൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടാകും.

പൂർണ്ണമായും സൗജന്യമായ 'അമ്മയ്ക്കൊരു കരുതൽ' പദ്ധതി 40 മുതൽ 60 വയസ്സ് വരെ പ്രായമുള്ള സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഏറ്റവും അർഹരായ അമ്മമാർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് മെഡിക്കൽ ക്യാമ്പിൽ പ്രവേശനം. ഓരോ ജില്ലയിലും പരമാവധി 350 പേർക്ക് മാത്രമാണ്  ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. FOR MORE DETAILS - 7594001528
#vpslakeshore #healthcareheroes #MedicalCamp #freemedicalcare

## Stats

- **Views:** 0
- **Likes:** 111
- **Shares:** 0
- **Comments:** 1

## Credits

No public credits are recorded here. This does not identify who made the post.

## Tags

freemedicalcare, healthcareheroes, medicalcamp, vpslakeshore

---
Copyright (c) Gondola