# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C3eAIlriXwA
- **Gondola URL:** https://gondola.cc/posts/76971563-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/7f207db60d.jpg
- **Posted:** 2024-02-18T00:30:32.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കുരുന്നുകൾക്ക് ആകാശസ്വപ്നം സഫലമാക്കി വിപിഎസ് ലേക്‌ഷോർ. കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയും സമഗ്രശിക്ഷാ കേരള വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്ററും സഹകരിച്ച് വൈപ്പിൻ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 10 ഭിന്നശേഷി കുട്ടികൾക്കാണ് വിമാനയാത്ര ഒരുക്കിയത്. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഫെബ്രുവരി 17ന് അവർ പറന്നു. 
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതേ വിമാനത്തിൽ ഉണ്ടായതും യാദൃശ്ചികതയായി. ഗവർണർക്കൊപ്പം സമയം ചിലവഴിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
വൈപ്പിൻ ബിആർസി അംഗങ്ങളും വിപിഎസ് ലേക്‌ഷോർ ചീഫ് സെക്യൂരിറ്റി ഓഫീസർ റൂബിൻ സ്റ്റീൻ റോഡ്രിഗസ് എന്നിവർ കുട്ടികൾക്കൊപ്പം യാത്രയിൽ പങ്കാളികളായി. 
"കുരുന്നുകൾക്ക് ആകാശസ്വപ്നം സഫലമാക്കാൻ ഒപ്പം നില്ക്കാൻ കഴിഞ്ഞതിൽ സന്തോഷം", വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ള പറഞ്ഞു.
#vpslakeshore #vpslakeshorekochi  #dreamflight #flyhigh

## Stats

- **Views:** 0
- **Likes:** 73
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

dreamflight, vpslakeshorekochi, flyhigh, vpslakeshore

---
Copyright (c) Gondola