# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cf84bCJvODt
- **Gondola URL:** https://gondola.cc/posts/76973141-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/20176fee44.jpg
- **Posted:** 2022-07-13T11:46:09.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി വിപിഎസ് ലേക്‌ഷോർ - കൊച്ചി 

കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയും മരട് നഗരസഭയും ചേർന്ന് അങ്കണവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് നഗരസഭയുടെ കീഴിലുള്ള 41 അങ്കണവാടികളിലെ 506 കുട്ടികൾക്ക്  പഠനോപകരണങ്ങൾ നൽകിയത്. ജൂലൈ 13 ബുധനാഴ്ച മരട് എസ്.എൻ പാർക്കിൽ നടന്ന ചടങ്ങിൽ വിപിഎസ് ലേക്‌ഷോർ ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന് പഠനോപകരണങ്ങൾ കൈമാറി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷയായി. 

മിനി ഷാജി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), പി.ഡി. രാജേഷ് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ചന്ദ്രകലാധരൻ (ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), അജിത നന്ദകുമാർ (പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ബെൻഷാദ് നടുവിലവീട് (വിദ്യാഭ്യാസ കാലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), കൗൺസിലർമാരായ  സി.ആർ. ഷാനവാസ്, റിനി തോമസ്, സി.വി. സന്തോഷ്, ശുഭ കെ. നായർ (ചൈൽഡ് ഡെവലപ്പ്മെന്റ് & പ്രൊജക്ട് ഓഫീസർ), ജി. രേണുകാദേവി (മുനിസിപ്പൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു. 
.
.
.
#Maradu #kochi #vpslakeshorehospital #vpslakeshore

## Stats

- **Views:** 0
- **Likes:** 30
- **Shares:** 0
- **Comments:** 1

## Credits

No public credits are recorded here. This does not identify who made the post.

## Tags

kochi, vpslakeshorehospital, maradu, vpslakeshore

---
Copyright (c) Gondola