ഐ ഫോണിനെ തോൽപ്പിച്ച പരസ്യം…
ഷോട്ട് ഓൺ ഐ ഫോൺ. ഐ ഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാംപെയിൻ. ഐ ഫോണിൽ എടുത്ത ഫോട്ടോകൾ വലിയ ഹോർഡിങ്ങുകളിൽ പ്രിന്റ് ചെയ്തു വെച്ച് ഫോട്ടോ ക്വാളിറ്റിക്ക് ഗ്യാരന്റി നൽകിയ പരസ്യ ക്യാംപെയിൻ. ഇതേ പരസ്യ ക്യാംപെയിന്റെ അതെ രീതിയിൽ തന്നെ പരസ്യങ്ങൾ ചെയ്തു ഒപ്പം നോട്ട് ഷോട്ട് ഓൺ ഐ ഫോൺ എന്ന് പറഞ്ഞു പരസ്യം ചെയ്ത ഒരു ബ്രാൻഡുണ്ട്. പ്രശസ്ത ഓഫിസ് സ്റ്റേഷനറികളും പേനയും പെന്സിലുമൊക്കെ നിർമിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡായ ഫാബർ കാസ്റ്റൽ. ഒറ്റ നോട്ടത്തിൽ ഫാബർ കാസ്റ്റൽ ഉയർത്തിയ ഹോർഡിങ്ങുകൾ കണ്ടാൽ ഷോട്ട് ഓൺ ഐ ഫോൺ പരസ്യങ്ങൾ തന്നെയാണെന്ന് തോന്നും. ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന ഒരു പൂച്ചക്കുട്ടൻ, മഞ്ഞു മൂടിയ അന്തരീക്ഷത്തിൽ മേയുന്ന സീബ്രകൾ, ആരെയും കൊതിപ്പിക്കും വിധം മുറിച്ചു വെച്ച നാരങ്ങ. എന്നാൽ അതിൽ എഴുതിയത് വായിച്ചാല് സംഗതി പിടികിട്ടും. ഹോർഡിങ്ങിലെ ഫോട്ടോകൾ സത്യത്തിൽ ഫോട്ടോകളെയല്ല. ഫോട്ടോയെ തോൽപ്പിക്കും പെർഫെക്ഷൻ ഉള്ള പെന്സില് ഡ്രോയിങ്ങുകൾ ആണ്. ഫാബർ കാസ്റ്റലിൻറെ കളർ പെൻസിലുകൾ കൊണ്ട് വരച്ച ചിത്രങ്ങൾക്ക് താഴെ അവർ എഴുതി വെച്ചത് ഷോട്ട് ഓൺ ഫാബർ കാസ്റ്റൽ. ഐ ഫോണിൻറ...
Suggested Credits
Tags, Events, and Projects