സുന്ദരി നീയും സുന്ദരൻ പേരും!
ഒരു പേരിൽ എന്തിരിക്കുന്നു? എന്ന ചോദ്യം ആര് ചോദിച്ചാലും ഞങ്ങൾ പരസ്യരംഗത്ത് പണിയെടുക്കുന്നവർ ചോദിക്കില്ല. കാരണം പലപ്പോഴും വ്യത്യസ്‍തമായ ഒരു ബ്രാൻഡ് നെയിമോ പ്രോഡക്റ്റ് നെയിമോ കച്ചവടത്തിൽ കൊണ്ട് വരുന്ന മാറ്റം ചെറുതല്ല. ഇങ്ങനെ നമ്മൾ വിൽക്കുന്ന പ്രോഡക്ടിനെ കൃത്യമായി അറിയുകയും നമ്മുടെ ബ്രാൻഡിന്റെ പ്രത്യേക പരിസരങ്ങളും കൃത്യം പ്ലാൻ ചെയ്തു ഒരു പേരിട്ടാൽ കച്ചോടം പൊടിപൊടിക്കുമെന്നതിന്റെ ഒരു കിടിലൻ ഉദാഹരണമാണ് കഴിഞ്ഞ ആഴ്ച തൃശ്ശൂരിൽ സമാപിച്ച അന്താരാഷ്‌ട്ര നാടകോത്സവത്തിൽ കണ്ടത്. നാടകോത്സവവേദിയിൽ ഏറ്റവും ഹിറ്റായ പേരായിരുന്നു വനസുന്ദരി. പക്ഷെ ഇതൊരു നാടകത്തിന്റെ പേരല്ല, നാടകോത്സവത്തിലെ കുടുംബശ്രീ ഫുഡ് കോർട്ടിൽ അട്ടപ്പാടിയിൽ നിന്ന് വന്ന സംഘം വില്പനക്കെത്തിച്ച ഒരു കിടിലൻ കൊമ്പോയുടെ പേരാണ്. കോംബോ സിംപിൾ ആണ്. മൂന്ന് തട്ട് ദോശയും ചമ്മന്തിയും പിന്നെ ഒരു തട്ടുകട സ്റ്റൈൽ ചിക്കനും. എന്നാൽ അതിനെ ചിക്കൻ ദോശ കോംബോ എന്ന് വിളിക്കുന്നതിന് പകരം അവർ വനസുന്ദരി എന്ന് പേരിട്ടു വിളിച്ചപ്പോൾ നമുക്ക് ഓർമവന്നത് അട്ടപ്പാടി കാടും മലനിരകളും കാട്ടുരുചികളുമൊക്കെയാണ്. ഇവിടെ അവർ ഓഫർ ചെയ്യുന്ന USP അവരു...
Suggested Credits
Tags, Events, and Projects