facebook pixel
ആഡ് ജീവിതത്തിലെ മരുപ്പച്ചകൾ! 2025ൽ ഇരുപത്തിയഞ്ച് വർഷം തികയുകയാണ് ഈ ആഡ് ജീവിതത്തിൽ. പരസ്യങ്ങൾ ഉണ്ടാക്കുക മാത്രമല്ല, പരസ്യങ്ങളെക്കുറിച്ചു പഠിപ്പിക്കുക എന്നതും ആ ജീവിതത്തിന്റെ ഭാഗമായിരുന്നു അന്നും ഇന്നും. ഇടക്കൊക്കെ ഓൺലൈനും ഓഫ്‌ലൈനുമായി പരസ്യങ്ങളെക്കുറിച്ചു എഴുതുമായിരുന്നു. പിന്നീട് എഴുതാൻ സമയം തികയാതെ വന്നപ്പോൾ അത് ബ്രാൻഡ് ടോക്സ് വിത്ത് ഫേവർ ഫ്രാൻസിസ് എന്ന പേരിൽ പറച്ചിലാക്കി മാറ്റി. പരസ്യങ്ങളിലെ രഹസ്യങ്ങളെക്കുറിച്ചു അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന ഒട്ടേറെപ്പേരെ സോഷ്യൽ മീഡിയയിലെ ആ പറച്ചിൽ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ആ കൂട്ടുകാരിൽ ഒരാളായ ലിജോയാണ് ധനം ഓൺലൈനിൽ ഒരു പരസ്യസംബന്ധിയായ ഒരു കോളം എഴുതാമോ എന്ന് ചോദിച്ചത്. രണ്ടാമതൊന്നാലോചിക്കാതെ അക്കാര്യം ഏറ്റെടുത്തത് എഴുത്തിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്, വീണ്ടും എഴുത്തിനായി കുറച്ചു സമയം മാറ്റിവെക്കണം എന്ന ആഗ്രഹത്തിന്റെ പേരിൽ കൂടിയാണ്. ഇന്ന് തൊട്ട് ആരംഭിക്കുന്നു. പരസ്യങ്ങളെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും ബ്രാൻഡുകളെക്കുറിച്ചും കസ്റ്റമർ ബിഹേവിയറിനെക്കുറിച്ചുമൊക്കെ ഞാൻ നോക്കിക്കാണുന്ന രീതികളെക്കുറിച്ചും പരസ്യരംഗത്തെ പഴയ / പുതിയ ട്രെൻഡുകളെക...

 28

 1

    Suggested Credits
    Tags, Events, and Projects