Well Played and Well Left പിയൂഷ് പാണ്ഡെ
ഇന്ത്യൻ പരസ്യരംഗത്തെ കുലപതി പിയുഷ് പാണ്ഡെ ഇന്ന് നമ്മളോട് വിടപറഞ്ഞു. ഫെവിക്കോൾ കാഡ്ബറീസ് പൾസർ തുടങ്ങി ആയിരക്കണക്കിന് പരസ്യങ്ങളുടെ ആശയങ്ങൾ ഒപ്പം ആ പരസ്യങ്ങൾ നേടിയ ഒട്ടേറെ അന്താരാഷ്‌ട്ര അവാർഡുകളും വലിയ മീശയുള്ള ആ രാജസ്ഥാൻകാരനെ പരസ്യങ്ങളേ സ്നേഹിക്കുന്ന ഏതൊരാളുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ഓർമയായി നിലനിൽക്കും.
പരസ്യരംഗത്തെത്തുന്നതിന് മുൻപ് മികച്ച ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു പിയുഷ്. അതൊരു ഹോബി മാത്രമായിരുന്നില്ല, രാജസ്ഥാൻ രഞ്ജി ടീമില് വേണ്ടി ഫസ്റ്റ്ക്ലാസ് മാച്ചുകൾ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. ഒരു ക്രിക്കറ്റു കളിക്കാരൻ എന്ന നിലയിൽ താൻ പഠിച്ച പാഠങ്ങളും ക്രിക്കറ്റ് ടീമിനൊപ്പം താൻ നടത്തിയ യാത്രകളുമാണ് തനിക്ക് പരസ്യരംഗത്ത് വിജയിക്കാൻ ഏറ്റവും കരുത്തായി മാറിയതെന്ന് പലയിടത്തും പിയുഷ് പാണ്ഡെ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് നിന്ന് അദ്ദേഹം പഠിച്ച ഏറ്റവും വലിയ ഒരു പാഠം ഞാനും എൻറെ പ്രൊഫഷണൽ കരിയറിലും വ്യക്തിജീവിതത്തിലും പലപ്പോഴും ഒരു വേദവാക്യം പോലെ പാലിച്ചു വരാറുണ്ട്. ഒരു ബാറ്റ്സ്മാൻ, ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ബാറ്റർ, ഒരു പന്ത് ...
Suggested Credits
Tags, Events, and Projects