പൊന്ന് സോദരാ എന്തിനാ വേദന സഹിക്കണേ…
ഒറിജിനൽ തന്നെ വാങ്ങി ഇട്ടൂടെ
അഡിഡാസ് എന്ന ബ്രാൻഡ് അറിയാത്തവർ നമ്മുടെ ഇടയിൽ ഉണ്ടാകാനിടയില്ല. നമ്മളിൽ പലരുടെയും പ്രിയപ്പെട്ട ഷൂ ബ്രാൻഡ് ആണത്. പ്രത്യേകിച്ചും യുവാക്കളുടെയും സ്പോർട്സിൽ താല്പര്യമുള്ളവരുടെയും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡായതിനാൽ തന്നെ അതിന് ഡ്യൂപ്ലിക്കേറ്റുകളും ധാരാളമാണ്. മിന്നൽ മുരളിയിൽ പറയുന്ന പോലെ ഈ അബിബാസുകൾ ഒറിജിനൽ ബ്രാൻഡിന് പാരയാകാൻ തുടങ്ങിയപ്പോഴാണ് അവർ ഇതിനെതിരെ പ്രതികരിക്കാനും രസകരമായ പരസ്യങ്ങൾ കൊടുക്കാനും തുടങ്ങിയത്. ഇത് പോലുള്ള ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും കസ്റ്റമേഴ്‌സിനു അവബോധം നൽകാനും ഒപ്പം ഒറിജിനൽ തന്നെ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കാനുമായി അവർ ചെയ്ത പരസ്യങ്ങളിൽ ഒന്നാണ് ഫേക്ക് ഹർട്സ് റിയൽ എന്ന ഈ കാമ്പെയിൻ. അഡിഡാസ് ഒറിജിനൽ ഉത്പനങ്ങളുടെ പോലെ റിസർച്ചോ പ്ലാനിങ്ങോ ഒന്നുമില്ലാതെ ഡിസൈൻ മാത്രം ഈച്ച കോപ്പി അടിച്ചു കൊണ്ട് ലോ ക്വളിറ്റി മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന ഈ ഷൂസുകൾ നിങ്ങൾക്ക് സമ്മാനിക്കാൻ പോകുന്നത് വേദന മാത്രമായിരിക്കും, ഷൂ ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും വേദന നല്ല ഒറിജിനൽ വേദന തന്നെയായിരിക...
Suggested Credits
Tags, Events, and Projects