facebook pixel
ലാലേട്ടൻ ഹിറ്റാ...ബ്രാൻഡോ? ഇന്ന് രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്ത് അയച്ച മെസേജ് കാണുന്നത്. മോഹൻലാലിന്റെ വൈറലായ പുതിയ പരസ്യം കണ്ടവർക്ക് ആ ബ്രാൻഡോ പ്രോഡക്റ്റോ ഓര്മയുണ്ടാകുമോ? ഇത് പോലെ പരസ്യവും സ്റ്റാറും ഓർമയിൽ ഉണ്ടാകുകയും ബ്രാൻഡ് മറന്നു പോകുകയും ചെയ്ത പരസ്യങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇ ഈ മെസേജ് കണ്ടപ്പോൾ ഒരു തമാശക്ക് ഓഫീസിലെ കുട്ടികളോടാണ് ആദ്യം ഈ ചോദ്യം ചോദിച്ചത്. അവരുടെ ഈ ഉത്തരങ്ങൾ കേട്ടപ്പോഴാണ് എന്ത് കൊണ്ട് ഓഫീസ് ബില്ഡിങ്ങിലും പരിസരത്തുമുള്ളവരോട് ഇതേ ചോദ്യം ചോദിക്കാം എന്ന് വിചാരിച്ചത്. ഈ ഉത്തരങ്ങൾ കേട്ടാൽ സത്യത്തിൽ ഇത്രയും വലിയ ഒരു ഇൻവെസ്റ്റ്‌മെന്റ് നടത്തിയത് ഈ ബ്രാൻഡിന് നഷ്ടമായോ എന്ന തോന്നലുണ്ടായേക്കാം. എന്നാൽ അതങ്ങനെയല്ല, ഒരു പരസ്യം തവണ പല മാധ്യമങ്ങളിൽ പലയിടങ്ങളിൽ നിരന്തരമെന്നോണം ആളുകളിലെത്തുമ്പോഴാണ് പരസ്യത്തിന്റെ രസത്തിനപ്പുറം ആ ബ്രാന്ഡിനെക്കൂടി ആളുകൾ തിരിച്ചറിയാൻ പോകുന്നത്. ഏറെക്കാലം മലബാർ ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്ന മോഹൻലാലിന്റെ ഈ ജ്വല്ലറി പരസ്യം കണ്ടവരിൽ പലരും ഇത് മലബാർ ഗോൾഡിന്റേത് പരസ്യമല്ലേ എന്ന് ചോദിച്ചതും അത് കൊണ്ടാണ്. ഇത് പോലെ കല്യാൺ സിൽക്സിന്റെ പരസ��യങ്ങളുടെ...

 218.7k

 5.7k

 192

 218.7k

    Suggested Credits
    Tags, Events, and Projects