ക്ഷമിക്കണം, ഡിസൈനർ ലീവിലാണ്
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരു സീരീസ് ആണ് ഗ്രാഫിക് ഡിസൈനർ ഓൺ ലീവ് എന്ന തലക്കെട്ടിൽ വന്ന കുറെ പരസ്യങ്ങൾ. ഈ പോസ്റ്ററുകളിലെല്ലാം കൈകൊണ്ട് കോറി വരച്ച ചിത്രങ്ങളും എഴുത്തുമൊക്കെയാണ്, അതും എം എസ് പെയിന്റ് പോലെയുള്ള കുട്ടിക്കളി സംഗതികൾ ഡിസൈൻ ചെയ്ത പോലെ ഉള്ള പോസ്റ്ററുകൾ. ഞങ്ങളുടെ ഗ്രാഫിക് ഡിസൈനർ ലീവിൽ പോയത് കൊണ്ട് തല്ക്കാലം നല്ലൊരു ഡിസൈൻ ചെയ്യാൻ മാർഗമില്ല, എന്നാലും നിങ്ങൾ ഞങ്ങളുടെ പ്രോഡക്റ്റ് വാങ്ങണം എന്നൊരു അപേക്ഷയാണ് ഈ പോസ്റ്ററുകളുടെ ഹൈലൈറ്റ്, ഒരു തമാശക്ക് വേണ്ടി ആരോ തുടങ്ങിയ ഒരു പരിപാടിയാണ് പെട്ടെന്ന് ഒരു ട്രെൻഡിങ് പോസ്റ്റർ സീരീസ് ആയി മാറിയത്. എന്നാൽ ഇതാദ്യമായല്ല ഇങ്ങനെയുള്ള സ്ക്രിബിൾ സ്റ്റൈൽ പോസ്റ്ററുകൾ മുൻപും ട്രെൻഡിങ് ആയിട്ടുണ്ട്. അതിൽ ഒരു പക്ഷെ ഏറ്റവും വൈറൽ ആയത് ഈ ഒരു പോസ്റ്റർ ആയിരിക്കും. ഒട്ടുമിക്ക ആഡ് ഏജൻസികളും ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു പരസ്യം ചെയ്യുമ്പോൾ അതിൽ ഇത് പോലെ ഇന്ററസ്റ്റിങ് ആയ സംഗതികൾ കൊണ്ട് വരാൻ നോക്കാറുണ്ട്. ഡിസൈനർ ഇല്ലാത്തതിനാൽ ഞങ്ങൾ ആകെ കുഴപ്പത്തിലാണ്, അത് കൊണ്ട് വേഗം ഡിസൈനർ ജോലിക്ക് അപ്ലൈ ചെയ്തോളൂ എന്നൊരു സന്ദേശമാണ് രസകരമായി ഇ...
Suggested Credits
Tags, Events, and Projects