facebook pixel
ലോകത്തിലെ ആദ്യ വൈറൽ ക്യാംപെയിൻ നല്ല ഉരുളൻ കല്ല്. ഈ കല്ല് പാക്കറ്റിലാക്കി വിറ്റാൽ കോടികൾ സമ്പാദിക്കാൻ പറ്റുമോ? പറ്റുമെന്ന് തെളിയിച്ച ഒരാളുണ്ട്. 1970കളിൽ അമേരിക്കയിൽ പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന ഗാരി റോസ് ഡാൽ എന്ന കോപ്പി റൈറ്റർ. ഒരിക്കൽ ഗാരിയും കൂട്ടുകാരും ബാറിലിരുന്ന് അവരുടെ പെറ്റ്സിൻറെ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു. വീട്ടിൽ അപ്പിയിട്ടു വെക്കുന്നു, രോമം കൊഴിഞ്ഞു ഡ്രസ്സിലും ഫുഡിലുമൊക്കെ വീഴുന്നു, കുളിപ്പിക്കാൻ നോക്കിയാൽ കടിക്കുന്നു അങ്ങനെ നൂറായിരം പ്രശ്നങ്ങൾ. ഇത് കേട്ടിരുന്ന ഗാരി ഒരു കാര്യം പറഞ്ഞു, എന്റെ പെറ്റാണ് പെർഫെക്റ്റ് പെറ്റ്. അത് കുളിപ്പിക്കണ്ട, ഗ്‌റൂം ചെയ്യണ്ട, നടക്കാൻ കൊണ്ട് പോകണ്ട, അപ്പി കോരിക്കളയണ്ട, അതേത് പെറ്റെന്നായി കൂട്ടുക്കാർ? തന്റെ പെറ്റാണ് റോക്ക്, റോക്ക് എന്നത് നായയുടെയോ പൂച്ചയുടെയോ പേരാണോ എന്നായി അവരുടെ ചോദ്യം. അതൊന്നുമല്ല, എന്റെ പെറ്റ് നായയും പൂച്ചയുമൊന്നുമല്ല അതൊരു റോക്ക്, വെറും കല്ല്. ഈ ഭ്രാന്തൻ ഉത്തരം കേട്ട് കൂട്ടുകാർ കളിയാക്കി ചിരിച്ചെങ്കിലും ഗാരിയുടെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടിയ മോമെന്റ്റ് ആയിരുന്നു അത്. ഗാരിയുടെ അഡ്വെർടൈസിങ് ...

 11.3k

 500

 12

 11.3k

    Suggested Credits
    Tags, Events, and Projects