കോപ്പി റൈറ്ററെ കൊലക്ക് കൊടുത്ത പരസ്യം
എനിക്ക് ഏറെ ഇഷ്ടമുള്ള മാധ്യമപ്രവർത്തകനാണ് ജിമ്മി ജെയിംസ്. ജിമ്മി ഇപ്പോൾ പറഞ്ഞ പരസ്യം പക്ഷെ മെഴ്സിഡസ് ബെൻസിന്റേതല്ല, മറിച്ചു വോൾവോയുടേതാണ്. ജിമ്മി ഓർമയിൽ നിന്നെടുത്തുപറഞ്ഞപ്പോൾ വന്ന ചെറിയ തെറ്റാണ്, പക്ഷെ അതിൽ പറഞ്ഞ കാര്യം ശരിയാണ്. ലോകം ഇന്ന് വരെ കണ്ടതിൽ ഏറ്റവും ബോൾഡ് ആയ പരസ്യവും പരസ്യവാചകവുമാണ് വോൾവോയുടെ 700 സീരീസിലെ വോൾവോ 740 സെഡാന് വേണ്ടി 1983 ൽ അവർ ചെയ്തത് പീ പരസ്യം. പ്രശസ്ത കോപ്പി റൈറ്റർ ഡേവിഡ് ആബട്ടിന്റെ തലയിൽ ഉദിച്ച ഈ പരസ്യത്തിൽ ക്രെയിൻ ഉപയോഗിച്ച് പൊക്കി തൂക്കി നിർത്തിയ കാറിന് താഴെ കൂട്ടും സൂട്ടുമൊക്കെയിട്ട് കിടക്കുന്ന ഒരു മനുഷ്യനെയാണ് നമ്മൾ കാണുന്നത് . “If the welding isn’t strong enough, the car will fall on the writer” എന്നായിരുന്നു തലക്കെട്ട്. ബോഡി കോപ്പി തുടങ്ങുന്നത് ഇങ്ങനെയാണ്. “That’s me, lying rather nervously under the new Volvo 740”. അതെ ആ തലക്കെട്ടിൽ പറഞ്ഞ കോപ്പി റൈറ്റർ ഡേവിഡ് ആബോട്ട് ആണ് താഴെ കിടക്കുന്നത്. താൻ പരസ്യമെഴുതിയ ബ്രാൻഡിന്റെ വിശ്വാസ്യത തെളിയിക്കാൻ സ്വയം ജീവൻ വെച്ച് കളിക്കാൻ തയ്യാറായ കോപ്പി റൈറ്റർ. ആദ്യം വോൾവോയിലെ ഒരു...
Suggested Credits
Tags, Events, and Projects