ലാലേട്ടന്റെ കാറും എന്റെ പേനയും….
ഒരു ബന്ധവുമിലാത്ത രണ്ടു കമ്പനികൾ. ഒരെണ്ണം ഉണ്ടാക്കുന്നത് പേനയും പെൻസിലും മറ്റേത് നല്ല കിടിലൻ കാറുകളും എസ് യൂ വികകളും. ഒരു പക്ഷെ കാർ നിർമിക്കുന്ന കമ്പനിയുടെ പേരാകും നമുക്ക് കൂടുതൽ പരിചയം ഉണ്ടാകുക. മലയാളിയുടെ ഓർമയിൽ ഇപ്പോഴും മങ്ങാതെ നിൽക്കുന്ന പാജേറോ എന്ന എസ് യൂ വി ഉണ്ടാക്കുന്ന മിത്സുബിഷി മോട്ടോർസ്. എന്നാൽ ഇതേ പേരിലുള്ള മറ്റൊരു കമ്പനി നിർമിക്കുന്ന ഒരു പ്രോഡക്റ്റ് നിങ്ങളെപ്പോലെത്തന്നെ എന്റെയും ഫേവറിറ്റ് പ്രോഡക്റ്റ് ആണ്. ഗൾഫിൽ നിന്ന് കസിൻസ് വരുമ്പോൾ സമ്മാനമായി തരാറുള്ള ഈ പേന. യൂണി ബോൾ ഐ. ഇത് ഇപ്പോൾ നമ്മുടെ നാട്ടിലെ സൂപ്പറ് മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. ഇതുണ്ടാക്കുന്ന കമ്പനിയുടെ പേരും മിത്സുബിഷി എന്ന് തന്നെയാണ്. ദാ കണ്ടില്ലേ മിത്സുബിഷി പെന്സില് കമ്പനി ലിമിറ്റഡ്. കഴിഞ്ഞിട്ടില്ല, രണ്ടു കമ്പനികളുടെയും ഉത്ഭവം ജപ്പാനിൽ നിന്നാണെന്നല്ലാതെ തമ്മിൽ മറ്റ് യാതൊരു ബന്ധവും ഇല്ലാത്ത ഈ രണ്ടു കമ്പനികളുടെയും പേര് മാത്രമല്ല ലോഗോയും ഒന്ന് തന്നെയാണ്. അതെങ്ങനെ എന്നല്ലേ? 1887 ൽ നിരോക്കു മസാക്കി എന്ന ബിസിനസ്സുകാരൻ സ്ഥാപിച്ച കമ്പനിയാണ് മിത്സുബിഷി പെൻസിൽ കമ്പനി. 1903ൽ അദ്ദേഹം നമുക...
Suggested Credits
Tags, Events, and Projects