നസ്ലന്റെ ഷൂസും ബ്രൂസ് ലീയുടെ ഇടിയും
പ്രേമലുവിൻറെ രണ്ടാം ഭാഗം നസ്ലൻ ഉപേക്ഷിച്ചു , ഇനി ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞു ഓൺലൈൻ സിനിമാ പേജുകളിലും ഗ്രൂപ്പുകളിലുമൊക്കെ അതിഭയങ്കര ചർച്ചകൾ നടക്കുമ്പോൾ ആ റൈറ്റ് അപ്പുകളുടെ കൂടെ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ആണിത്. അതിൽ നസ്ലൻ ധരിച്ചിരിക്കുന്ന ഷൂസിൻറെ ഡിസൈനിൽ നിന്ന് നിങ്ങളിൽ പലർക്കും ആ ബ്രാൻഡ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച സ്നീക്കർ ബ്രാൻഡ്ഡുകളിൽ ഒന്നായ ഏസിക്സ്ന്റേതാണ് ഈ ഷൂ. നൈക്കിയുടെ സ്വൂഷ് ലോഗോ പോലെ പ്യൂമയുടെ കുതിച്ചു ചാടും പ്യൂമയെപ്പോലെതന്നെ പ്രശസ്തമാണ് എസിക്സിന്റെ മെക്സിക്കൻ ലൈൻ എന്നറിയപ്പെടുന്ന ഈ ഡിസൈൻ പാറ്റേൺ. ഓരോ നാല് വർഷത്തിലും പുതിയ ഡിസൈനുകൾ അവതരിപ്പിക്കുന്ന പതിവുള്ള ജാപ്പനീസ് ഷൂ ബ്രാൻഡായ ഓണിറ്റ്സുക 1966ൽ പുറത്തിറക്കിയ ഡിസൈനാണ് ഈ മെക്സിക്കൻ ലൈൻസ്. ഇതേ ഓണിറ്റ്സുക തന്നെയാണ് പിന്നീട് 1977 ഏസിക്സ് എന്ന ബ്രാൻഡായി മാറുന്നത്. ഒറ്റ നോട്ടത്തിൽ BASICS ലെ ബി മിസ്സായിപ്പോയതാണോ എന്ന് തോന്നിപ്പിക്കുന്ന പേരാണെങ്കിലും ASICS എന്നത് യഥാർത്ഥത്തിൽ Anima Sana In Corpore Sano എന്ന ലാറ്റിൻ വാചകത്തിന്റെ ചുരുക്കെഴുത്താണ് a so...
Suggested Credits
Tags, Events, and Projects