ബ്രാൻഡറിയാൻ നിഴൽ മാത്രം മതി
നമുക്കെല്ലാവർക്കും പരിചയമുള്ള ഒരു ശീതളപാനീയ ബ്രാൻഡിന്റെ ഏറ്റവും പുതിയ കാമ്പെയിനുകളിൽ ഒന്നാണിത്. ബ്രാൻഡ് നെയിമില്ല ലോഗോയില്ല ബ്രാൻഡ് കളറില്ല, ആകെ ഉള്ളത് അവരുടെ കുപ്പിയുടെ നിഴലും ഒപ്പം അവരുടെ പ്രശസ്തമായ എൻജോയ് എന്ന എഴുത്തും. ഏതാണ് ആ കോളാ ബ്രാൻഡെന്ന് ഞാൻ പറയേണ്ടതില്ല. ആ കുപ്പി കണ്ടാലറിയാം ബ്രാൻഡ് കൊക്ക കോളയാണെന്ന്. കൊക്കകോള ഐക്കോണിക് ബോട്ടിലിൽ പുറത്തിറങ്ങിത്തുടങ്ങിയതിന്റെ നൂറ്റിപ്പത്താം വാര്ഷികത്തിനോടനുബന്ധിച്ചു യൂകെ ജർമനി ഡെൻമാർക്ക് ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ഷാഡോസ് എന്ന പേരിൽ ഈ ഔട്ട് ഡോർ കാമ്പെയിൻ ചെയ്തത്. കൊക്കക്കോളയുടെ കുപ്പികൾ ലോകത്തിന് ഇത്ര മാത്രം സുപരിചിതമായതിന് പിന്നിൽ ഈ ബോട്ടിലുകൾ നിർമിക്കാൻ വേണ്ടി അവർ ഗ്ലാസ് കമ്പനികൾക്ക് കൊടുത്തൊരു ക്ലയന്റ് ബ്രീഫ് ഉണ്ട്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ക്ലയന്റ് ബ്രീഫ് ആയി കണക്കാക്കപ്പെടന്ന ഒന്നാണിത്. കൊക്ക കോളക്ക് വേണ്ടി ഉണ്ടാക്കുന്ന ബോട്ടിൽ ഇരുട്ടിൽ തൊട്ടു നോക്കിയാലും പൊട്ടിച്ചിതറിക്കിടക്കുന്ന ചില്ലുകൾ കണ്ടാൽ പോലും അത് കൊക്ക കോളയുടേതാണെന്ന് കാണുന്നവർക്ക് മനസിലാകണം എന്ന ആ ബ്രീഫിൽ ഇന്ന് ഉണ്ടായി വന്ന ഈ ബോട്ടി...
Suggested Credits
Tags, Events, and Projects