facebook pixel
സിഗരറ്റ് വലിച്ചു ചത്ത കുതിരക്ക് അവാർഡ്! ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധ ദിനമാണ്. സേ നോ ടു ടുബാക്കോ, ക്വിറ്റ് സ്‌മോക്കിങ്, സ്‌മോക്കിങ് കില്സ് എന്നൊക്കെ പറഞ്ഞു കുറെ പോസ്റ്ററുകളും ആഡ് ഫിലിമുകളും റീലുകളും ഇന്ന് മാത്രമല്ല, വര്ഷം മുഴുവനും നമ്മൾ കാണാറുണ്ട്. ഈ പരസ്യങ്ങളിൽ ഏറ്റവും ബെസ്റ്റ് ഏതാണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ തെരെഞ്ഞെടുക്കുക ദാ ഈ പരസ്യമാണ്. ചത്തു കിടക്കുന്ന തൻറെ കുതിരയെ നോക്കി തലയിൽ കൈ വെച്ച് നിൽക്കുന്ന ഒരു കൗ ബോയ്. പിന്നെ ഒരു തലക്കെട്ടും. സെക്കന്റ് ഹാൻഡ് സ്‌മോക്ക് കിൽസ്. കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷന് വേണ്ടി പിയുഷ് പാണ്ഡെയുടെ നേതൃത്വത്തിൽ ഓ ആൻഡ് എം ചെയ്ത പരസ്യമാണിത്. ഒറ്റ നോട്ടത്തിൽ ഇതിന്റെ ഗുട്ടൻസ് പിടികിയിട്ടിയില്ലെങ്കിൽ സിഗരറ്റ് പരസ്യങ്ങളുടെ ചരിത്രത്തെക്കുറിച്ചു ഒരല്പം പറയേണ്ടി വരും. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സിഗരറ്റ് ബ്രാൻഡുകളിൽ ഒന്നാണ് മാൾബറോ. മാൾബറോയുടെ എല്ലാ പരസ്യങ്ങളുടെയും കേന്ദ്ര കഥാപാത്രമാണ് കുതിരപ്പുറത്തു സഞ്ചരിക്കുന്ന ഒരു കൗബോയ്. കം ടു മാൾബറോ കൺട്രി എന്ന അവരുടെ പരസ്യവാചകവും ഈ കൗബോയ് കഥാപാത്രത്തെപ്പോലെത്തന്നെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സിഗരറ്റ്...

 305

 5

Not seeing views yet? Check back later!
    Suggested Credits
    Tags, Events, and Projects