ഇന്ത്യയിലെ ആദ്യ എപിസിലർ റ്റാലസ് ഇംപ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രി. വിപിഎസ് ലേക്‌ഷോറിലെ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ ഡോ രാജേഷ് സൈമൺ, നെതർലൻസിൽ നിന്നുള്ള ആർത്രോസ്കോപ്പിക് സർജൻ ഡോ നീക് വാൻ ഡിയ്ക് എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ 15ന് വിപിഎസ് ലേക്‌ഷോറിലാണ് ശസ്ത്രക്രിയ നടത്തിയത്. രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള അസ്ഥിരോഗ വിദഗ്ധർക്കായി ശസ്ത്രക്രിയയുടെ തത്സമയ സംപ്രേക്ഷണവും നടത്തി.
കണങ്കാലിലെ റ്റാലസ് അസ്ഥിയിലുണ്ടാകുന്ന പരിക്കുകൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സയാണ് എപിസിലർ റ്റാലസ് ഇംപ്ലാന്റ്. ഈ ഇംപ്ലാന്റുകൾ നിങ്ങളുടെ റ്റാലസ് അസ്ഥിയുടെ യഥാർത്ഥ ഉപരിതലം പുനർനിർമിക്കുന്നു. ഒപ്പം കേടായ ടിഷ്യുകൾ മാറ്റി, ബാക്കിയുള്ള ഭാഗത്തെ കേടുകൂടാതെ സൂക്ഷിക്കുന്നു. ഉടനടി വേദന ഒഴിവാക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രധാന സവിശേഷത ഒപ്പം വേഗത്തിലുള്ള പുനരധിവാസം നൽകുകയും ചെയ്യുന്നു.
.
.
.
.
#FootandAnkle#surgery#implantation#EpisealerTalusImplantationSurgery#Surgery#OrthopaedicSurgeon#TalusImplantation#healthcare#hospital#vpslakeshore