ഒക്ടോബർ 17 ലോക ട്രോമ ദിനമായി ആചരിക്കുന്നു. ഒരു വ്യക്തിയുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഏതൊരു ക്ഷതവും 'ട്രോമ' ആയി കണക്കാക്കുന്നു. റോഡ് അപകടങ്ങള്‍, പൊള്ളല്‍, വീഴ്ചകള്‍ തുടങ്ങിയവയെല്ലാം ട്രോമയില്‍ ഉള്‍പ്പെടുന്നു. അപകടങ്ങളും അത് ശരീരത്തിന് ഉണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളും ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുന്നതാണ്. ഒരു അപകടം നടന്നാൽ ഏറ്റവും പ്രധാനപ്പെട്ട സമയം ആദ്യ മണിക്കൂറാണ്, ഇത് എമര്‍ജന്‍സി ഫിസിഷ്യന്‍മാര്‍ക്കിടയില്‍ 'ഗോള്‍ഡന്‍ അവര്‍' എന്ന് അറിയപ്പെടുന്നു. ട്രോമയുടെ ആദ്യ മണിക്കൂറില്‍ രോഗിക്ക് ശരിയായ പരിചരണം നല്‍കുന്നത് അതിജീവന സാധ്യതയും വര്‍ധിപ്പിക്കുകയും പിന്നീടുണ്ടാകാവുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കുകയും ചെയ്യും.
#WorldTraumaDay#TraumaDay#worldtraumaday2022#trauma#emergency#traumacare#firstaid#emergencymedicine#accidentcare#healthcare#vpslakeshore