ലോക ഹൃദയദിനത്തിൻ്റെ ഭാഗമായി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ വൈറ്റില മൊബിലിറ്റി ഹബ്ബിൽ സി പി ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശ്രീ ഹൈബി ഈഡൻ എം. പി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ 150ഓളം പേർക്ക് വിപിഎസ് ലേക്‌ഷോർ എമർജൻസി വിഭാഗം ടെക്നീഷ്യന്മാർ സി പി ആർ പരിശീലനം നൽകി. വിപിഎസ് ലേക്‌ഷോർ എം ഡി ശ്രീ എസ് കെ അബ്ദുള്ള, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുഭാഷ് സ്കറിയ, ഹെൽത്ത് കെയർ പ്രമോഷൻസ് മാനേജർ അനു എസ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻ മാനേജർ എം മായ തുടങ്ങിയവർ സന്നിഹിതരായി.
ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ്മോബിൽ 25ഓളം പേർ പങ്കെടുത്തു.
.
.
.
#cprtraining#WorldHeartDay#WorldHeartDay2022#flashmob#lifesavingskills#firstaid#kochi#vpslakeshore