വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെയും സേവാദൾ അരൂക്കുറ്റി നിയോജകം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നദുവത്ത് ഇസ്ലാം യുപി സ്‌കൂളിൽ നടന്ന ക്യാമ്പ് വിപിഎസ് ലേക്‌ഷോർ ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. നെഫ്രോളജി, ന്യൂറോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പടെ വിദഗ്ദ്ധ ഡോക്ടർമാർ സേവനമനുഷ്ഠിച്ചു. 300 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടന്നു.
#FreeMedicalCamp#VPSLakeshore